1

തൃശൂർ: അദ്ധ്യാപന രംഗത്തെ മാതൃകയായിരുന്ന എ.പി.എൻ. നമ്പൂതിരിയുടെ സ്മരണാർത്ഥം അദ്ദേഹത്തിന്റെ കുടുംബം ഏർപ്പെടുത്തിയ എ.പി.എൻ നമ്പൂതിരി പുരസ്‌കാരത്തിന് ശക്തൻ തമ്പുരാൻ കോളേജ് ഡയറക്ടർ അജിത്കുമാർ രാജ അർഹനായി. 25000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ജയരാജ് വാരിയർ, എം. ജയലക്ഷ്മി, ഡോ. ഗീത ആനല്ലൂർ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. എ.പി.എൻ നമ്പൂതിരിയുടെ നാലാം ചരമവാർഷിക ദിനമായ 25ന് വൈകിട്ട് അഞ്ചിന് തൃശൂർ സാഹിത്യ അക്കാഡമി ഹാളിൽ നടക്കുന്ന ചടങ്ങിൽ കല്യാൺ ജ്വല്ലേഴ്‌സ് ഉടമ ടി.എസ്. കല്യാണരാമൻ പുരസ്‌കാരം സമർപ്പിക്കും. ജയരാജ് വാരിയ‌ർ മുഖ്യതിഥിയാകും. തുടർന്ന് ഭാസ്‌കര ഗാനസന്ധ്യയും അരങ്ങേറും. വാർത്താസമ്മേളനത്തിൽ എ.പി.എൻ. നമ്പൂതിരിയുടെ മക്കളായ ഡോ. ഗീത ആനല്ലൂർ, മധു ആനല്ലൂർ, പ്രോഗ്രാം കോ- ഓർഡിനേറ്റർ സുകുമാരൻ ചിത്രസൗധം, ജൂറി അംഗം എം. ജയലക്ഷ്മി എന്നിവർ പങ്കെടുത്തു.