dmo

തൃശൂർ: ജലജന്യ രോഗങ്ങൾക്കെതിരെ ജനങ്ങളെ ബോധവത്കരിക്കുന്നതിനായി ഹ്രസ്വചിത്രം നിർമിച്ച് ആരോഗ്യ വകുപ്പ്. 'ജാഗ്രത' എന്ന പേരിൽ ഒന്നര മിനിറ്റുള്ള വീഡിയോയുടെ പ്രകാശനം വിമല കോളജിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ടി.പി. ശ്രീദേവിയും കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബീന ജോസും ചേർന്ന് നിർവഹിച്ചു. ജില്ലാ സർവയലൻസ് ഓഫീസർ ഡോ. കെ.എൻ. സതീഷ് ക്ലാസെടുത്തു. ജില്ലാ എഡ്യുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ പി.എ. സന്തോഷ് കുമാർ, ഡെപ്യൂട്ടി ജില്ലാ എഡ്യുക്കേഷൻ ആൻഡ് മീഡിയ ഓഫീസർമാരായ സോണിയ ജോണി, റെജീന രാമകൃഷ്ണൻ, സോഷ്യോളജി വിഭാഗം തലവൻ കെ. ബിനു, നാഷണൽ സർവീസ് സ്‌കീം കോ- ഓർഡിനേറ്റർ സന്തോഷ് പി. ജോസ്, വിൽവട്ടം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. മിനി, ഹെൽത്ത് ഇൻസ്‌പെക്ടർ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. വീഡിയോ ചിത്രത്തിന്റെ കഥ, തിരക്കഥ, സംവിധാനം നിർവഹിച്ച സിബി പോട്ടോർ, അഭിനേതാക്കളായ മനു മായ, വിജേഷ് നാഥ്, സഹസംവിധായകൻ രാജേഷ് കുമാർ എന്നിവരും സംബന്ധിച്ചു.