തൃശൂർ: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ തൃശൂർ വെസ്റ്റ് ഉപജില്ലയിലെ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളിൽ മുഴുവൻ എപ്ലസ് നേടിയവർക്കും 100 ശതമാനം വിജയം നേടിയ സ്‌കൂളുകൾക്കുമുള്ള ജില്ലാ പഞ്ചായത്തിന്റെ ആദരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ജിമ്മി ചൂണ്ടൽ അദ്ധ്യക്ഷനായി. ജയരാജ് വാര്യർ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വി.എൻ. സുർജിത്ത്, ബെന്നി ആന്റണി, പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലീല രാമകൃഷ്ണൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ ജീന നന്ദൻ, സൈമൺ തെക്കത്ത്, സ്മിത അജയകുമാർ, കെ.കെ. ഉഷ, സിമി അജിത്കുമാർ, തൃശൂർ വെസ്റ്റ് ഉപജില്ലാ ഓഫീസർ പി.ജെ. ബിജു, പ്രിൻസിപ്പൽസ് പ്രതിനിധി ലിൻസി എ. ജോസഫ്, ഹെഡ് മാസ്റ്റേഴ്‌സ് പ്രതിനിധി സി. മനോജ്, ടീച്ചേഴ്‌സ് ഫോറം കൺവീനർ കെ.എൻ.കെ. പ്രേംനാഥ്, ട്രഷറർ എ.എം. ജയ്‌സൺ എന്നിവർ പ്രസംഗിച്ചു.