gurusree
പുല്ലൂറ്റ് ഗുരുശ്രീ പബ്ലിക് സ്‌കൂളിൽ നടന്ന വായനാദിനത്തോട് അനുബന്ധിച്ച് കവയിത്രി പ്രഭാ ദാമോദരൻ കവിതാ സമാഹാരം സ്‌കൂൾ ലൈബ്രറിക്ക് നൽകുന്നു.

കൊടുങ്ങല്ലൂർ: പുല്ലൂറ്റ് ഗുരുശ്രീ പബ്ലിക് സ്‌കൂളിൽ വായനാദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ഒരുമാസം നീണ്ടുനിൽക്കുന്ന പരിപാടികളുടെ ഔപചാരിക ഉദ്ഘാടനം കവയിത്രി പ്രഭാ ദാമോദരൻ നിർവഹിച്ചു. കുട്ടികൾക്ക് മാതൃകാസന്ദേശം നൽകിയ അവർ 'വിരൽത്തുമ്പിലെ മഷി' എന്ന സ്വന്തം കവിതാസമാഹാരം സ്‌കൂൾ ലൈബ്രറിയിലേക്ക് നൽകി. സ്‌കൂൾ പ്രിൻസിപ്പൽ കെ.ജി. ഷൈനി അദ്ധ്യക്ഷയായി. വൈസ് പ്രിൻസിപ്പൽ ഭാഗ്യ പി. മേനോൻ, സ്റ്റാഫ് സെക്രട്ടറി വി.പി. സുമം, മലയാളം അദ്ധ്യാപികമാരായ പി.എം. റിജി, വിനീഷ സന്ദീപ്, എം.പി. കൃഷ്ണപ്രിയ, എം.എസ്. ഛായാവതി എന്നിവർ സംസാരിച്ചു. സി.എം. അനന്യ വായനാദിന പ്രതിജ്ഞചൊല്ലിക്കൊടുത്തു.