തൃശൂർ: സാംസ്‌കാരിക രംഗത്തെ സ്ത്രീപക്ഷജാഗ്രതയുടെ വക്താവാണ് ഉഷാകുമാരി ടീച്ചറെന്ന് കാലടി സംസ്കൃത സർവകലാശാലാ മുൻ വൈസ് ചാൻസലർ ധർമ്മരാജ് അടാട്ട്. പുസ്തകപ്പുരയ്ക്കു വേണ്ടി ടീച്ചറെ വീട്ടിലെത്തി ആദരിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാർത്ഥി രാഷ്ട്രീയ പ്രസ്ഥാനത്തിലൂടെ അരനൂറ്റാണ്ടു മുൻപു പൊതു രംഗത്തു വരികയും പ്രസിദ്ധീകരണ രംഗത്തെ അതിശക്തമായ പെൺകൂട്ടായ്മയായ സമതയെ പടുത്തുയർത്തുകയും ചെയ്തു. പുസ്തകപ്പുര കോ- ഓർഡിനേറ്റർ ഡോ. കെ.ആർ. ബീന അദ്ധ്യക്ഷയായി. മികച്ച വായനക്കാരിയായ കൗമുദി അരവിന്ദനെയും വീട്ടിലെത്തി ആദരിച്ചു. അന്തരിച്ച സംവിധായകൻ അരവിന്ദന്റെ സഹധർമ്മിണിയാണ് കൗമുദി അരവിന്ദൻ. ചടങ്ങിൽ പുസ്തകപ്പുര ചെയർമാൻ ഡോ. എൻ.ആർ. ഗ്രാമപ്രകാശ് അദ്ധ്യക്ഷനായി. ഭാരതീയ വിദ്യാഭവൻ പ്രിൻസിപ്പൽ ഡോ. വി. ബിന്ദു, അഡ്വ. സി. മോഹനചന്ദ്രൻ, ഡോ. കെ.ആർ. ബീന, രത്‌നവല്ലി എന്നിവർ പങ്കെടുത്തു.