1

മാല്യങ്കര: എസ്.എൻ.എം.ഐ.എം.ടി എൻജിനിയറിംഗ് ആൻഡ് പോളിടെക്‌നിക്‌ കോളേജ് മാല്യങ്കര നടത്തുന്ന വിവിധ ബി.ടെക്, ഡിപ്ലോമ കോഴ്‌സുകളിലെ മാനേജ്‌മെന്റ് സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. ഇരിങ്ങാലക്കുട സിന്ധു തിയറ്ററിന് എതിർവശത്തുള്ള പ്രിയ ഹാളിൽ 2024 ജൂൺ 20ന് രാവിലെ 9.30 മുതൽ വൈകിട്ട് മൂന്ന് വരെ അഭിമുഖം നടക്കും. താത്പര്യമുള്ളവർ യോഗ്യതാ പരീക്ഷയുടെ സർട്ടിഫിക്കറ്റിന്റെ കോപ്പിയുമായി നേരിട്ട് ഹാജരാകുക. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മികച്ച പഠനനിലവാരം പുലർത്തുന്ന കുട്ടികൾക്ക് വിവിധതരം സ്‌കീമുകൾ ലഭ്യമാണ്. അർഹരായവർക്ക് മറ്റു സ്‌കോളർഷിപ്പുകളും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 9188557142 (ബി.ടെക്), 9188783360 (ഡിപ്ലോമ).