1

തൃശൂർ: മൺസൂണിനോട് അനുബന്ധിച്ചുള്ള ഭക്ഷ്യവിഷബാധ തടയുക, ശുചിത്വവും സുരക്ഷിത ഭക്ഷണവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ നടത്തിയ പരിശോധനയിൽ ഏഴ് സ്ഥാപനങ്ങൾക്ക് പ്രവർത്തനം നിറുത്തിവയ്ക്കാൻ നിർദ്ദേശം നൽകി. ഭക്ഷ്യസുരക്ഷാ കമ്മിഷണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ നാലു സ്‌ക്വാഡുകളാണ് പരിശോധന നടത്തിയത്. തിരുവില്വാമല പിക് ആൻഡ് മിക്, പാട്ടുരായ്ക്കൽ ഹോട്ടൽ ബ്രാഹ്മിൻ, പാട്ടുരായ്ക്കൽ ഹോട്ടൽ അന്നപൂർണ, ഇരിങ്ങാലക്കുട ഹാർട്ടോസ് കഫെ, ഒല്ലൂർ മേരിമാതാ ബേക്കറി, ഒല്ലൂർ സോഫ്റ്റി ഫുഡ്‌സ്, ചാലക്കുടി എസ്.എസ് ബേക്ക്‌സ് ആൻഡ് സ്വീറ്റ്‌സ് എന്നീ സ്ഥാപനങ്ങളാണ് പൂട്ടിയത്. 45 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയതായും അസിസ്റ്റന്റ് ഫുഡ് സേഫ്ടി കമ്മിഷണർ അറിയിച്ചു.