1

തൃശൂർ: കേരള സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിന്റെ സ്റ്റേറ്റ് ചെസ് ടെക്‌നിക്കൽ കമ്മിറ്റി നടത്തുന്ന തൃശൂർ ജില്ലാ അണ്ടർ 10 (ഓപ്പൺ ആൻഡ് ഗേൾസ്) സെലക്‌ഷൻ ടൂർണമെന്റ് ജൂൺ 30ന് തൃശൂർ ശക്തൻ തമ്പുരാൻ കോളേജിൽ നടക്കും. 2014 ജനുവരി ഒന്നിനോ അതിനു ശേഷമോ ജനിച്ച തൃശൂർ ജില്ലാ നിവാസികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. രണ്ട് വിഭാഗത്തിലും ആദ്യ രണ്ട് സ്ഥാനക്കാർ വീതം സംസ്ഥാന അണ്ടർ 19 ചെസ് മത്സരത്തിലേക്ക് ജില്ലയിൽ നിന്ന് യോഗ്യത നേടും. കളിക്കാർക്ക് സ്‌പോർട്‌സ് കൗൺസിൽ സ്റ്റേറ്റ് ചെസ് ടെക്‌നിക്കൽ കമ്മിറ്റി സർട്ടിഫിക്കറ്റ് ലഭിക്കും. പങ്കെടുക്കുന്നവർ ജൂൺ 26ന് വൈകിട്ട് ആറിന് മുൻഫ് പേര് രജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക് ഫോൺ: 9048149775 (ബിന്ദു മണികണ്ഠൻ).