1

തൃശൂർ: ഡിഫറന്റ്‌ലി ഏബിൾഡ് പേഴ്‌സൺസ് വെൽഫെയർ ഫെഡറേഷൻ സംസ്ഥാന കൺവെൻഷൻ നാളെ കെ. കരുണാകരൻ സ്മാരക ടൗൺഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്നവരുടെയും അവരുടെ രക്ഷാകർത്താക്കളുടെയും സമഗ്ര ഉന്നമനത്തിനും അവകാശ സംരക്ഷണത്തിനുമായി പ്രവർത്തിക്കുന്ന സംഘടനയാണ് ഫെഡറേഷൻ. സംഘടനയെ സംസ്ഥാനത്തെ മുഴുവൻ ഭിന്നശേഷി വിഭാഗത്തിലേക്കും പൊതുസമൂഹത്തിലേക്കും എത്തിക്കുന്നതിന്റെ ഭാഗമായാണ് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെ ഉൾപ്പെടുത്തി കൺവെൻഷൻ നടത്തുന്നത്. ജനറൽ സെക്രട്ടറി ഗിരീഷ് കീർത്തി, സംസ്ഥാന പ്രസിഡന്റ് കെ.കെ. സുരേഷ്, ജില്ലാ പ്രസിഡന്റ് ഒ.എസ്. റഷീദ്, സെക്രട്ടറി ടി.എ. മണികണ്ഠൻ, കമല ജയപ്രകാശ് എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.