1

തൃശൂർ: കലാ ഗവേഷകനും നാടക പ്രവർത്തകനും അദ്ധ്യാപകനുമായിരുന്ന ചിറയൻകീഴ് ഡോ. ജി. ഗംഗാധരൻ നായരുടെ ഓർമ്മയ്ക്കായി ചിറയൻകീഴ് ഡോ. ഗംഗാധരൻ നായർ സ്മാരക സമിതി ഏർപ്പെടുത്തിയ പുരസ്‌കാരത്തിന് നാടക പ്രവർത്തക ശ്രീജ ആറങ്ങോട്ടുകര അർഹയായതായി അവാർഡ് നിർണയ സമിതി അംഗം പ്രൊഫ. പി.എൻ. പ്രകാശ് പത്രസമ്മേളനത്തിൽ അറിയിച്ചു. 10001 രൂപയും ശിൽപ്പവും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരം ജൂലായ് ഒന്നിന് വൈകീട്ട് അഞ്ചിന് സാഹിത്യ അക്കാഡമി വൈലോപ്പിള്ളി ഹാളിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും. എഴുത്തുകാരിയും ഫോട്ടോഗ്രാഫറുമായ പെപിത സേത്ത് പുരസ്‌കാര സമർപ്പണം നിർവഹിക്കും. സംഗീത നാടക അക്കാഡമി സെക്രട്ടറി കരിവെള്ളൂർ മുരളി സമ്മേളനം ഉദ്ഘാടനം ചെയ്യും. സമിതി ചെയർപേഴ്‌സൺ കാഞ്ചന ജി. നായർ, സെക്രട്ടറി ഡോ. കെ.യു. കൃഷ്ണകുമാർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.