photo
news

വടക്കാഞ്ചേരി: കരുവന്നൂർ കേസിൽ ശിക്ഷിക്കപ്പെട്ട് 9 മാസത്തെ ജയിൽ വാസത്തിന് ശേഷം കഴിഞ്ഞ ദിവസം ഇടകാല ജാമ്യം ലഭിച്ച വടക്കാഞ്ചേരി നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ പി. ആർ. അരവിന്ദാക്ഷൻ ഇന്നലെ നടന്ന കൗൺസിൽ യോഗത്തിൽ പങ്കെടുത്തില്ല. പങ്കെടുക്കാനെത്തിയാൽ തടയുമെന്ന് കോൺഗ്രസും ബി.ജെ.പിയും പ്രഖ്യാപിച്ചിരുന്നു. ഇന്നലെ 2 മണിക്കാണ് കൗൺസിൽ നിശ്ചയിച്ചിരുന്നത്. നേരത്തെതന്നെ കോൺഗ്രസ് -ബി.ജെ പി പ്രവർത്തകർ പാലസ് റോഡിലെ നഗരസഭ കാര്യാലയത്തിന് മുന്നിലെത്തി ഉപരോധം ആരംഭിച്ചിരുന്നു. കോൺഗ്രസ് സമരം ഡി.സി.സി ജനറൽ സെക്രട്ടറിയും നഗരസഭ പ്രതിപക്ഷ നേതാവുമായ കെ.അജിത് കുമാർ ഉദ്ഘാടനം ചെയ്തു. എസ്.എ.എ. ആസാദ് അധ്യക്ഷനായി. ബി.ജെ.പി ധർണ മണ്ഡലം പ്രസിഡന്റ് നിത്യാസാഗർ ഉദ്ഘാനം ചെയ്തു. കൃഷ്ണനുണ്ണി അധ്യക്ഷനായി.