
തൃശൂർ : കിടാരികൾക്ക് നൽകാനുള്ള പ്രത്യേക കാലിത്തീറ്റ കേരള ഫീഡ്‌സ് വിപണിയിലിറക്കി . പശുക്കളുടെ ഉത്പാദനക്ഷമത വർദ്ധിപ്പിക്കാൻ ആവശ്യമായ പോകഷകഗുണങ്ങളോട് കൂടിയ കേരള ഫീഡ്‌സ് മഹിമ എന്ന പുതിയ കാലിത്തീറ്റയുടെ ഉദ്ഘാടനം മന്ത്രി ചിഞ്ചുറാണി ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ മാനേജിംഗ് ഡറയക്ടർ ഡോ.ബി. ശ്രീകുമാർ, മാർക്കറ്റിംഗ് മാനേജർ ജയചന്ദ്രൻ ബി., ഡെ. മാനേജർമാരായ ഫ്രാൻസിസ് പി. പി., ഷൈൻ. എസ്. ബാബു. മാർക്കറ്റിംഗ് ഓഫീസർ ശങ്കർ. പി. എന്നിവർ പങ്കെടുത്തു. 20 കിലോ തൂക്കമുള്ള ചാക്കിന് 540 രൂപയാണ് വില.