dharna

തൃപ്രയാർ: പൊതുശ്മശാനത്തിലെ മാലിന്യം നീക്കുക, നാട്ടിക പഞ്ചായത്തിലെ പ്രധാന തോടുകളും കാനകളും വൃത്തിയാക്കി വെള്ളക്കെട്ട് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് നാട്ടിക മണ്ഡലം കമ്മിറ്റി പഞ്ചായത്ത് ഓഫീസിന് മുമ്പിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. ഡി.സി.സി സെക്രട്ടറി നൗഷാദ് ആറ്റുപറമ്പത്ത് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് നാട്ടിക മണ്ഡലം പ്രസിഡന്റ് പി.എം. സിദ്ദിഖ് അദ്ധ്യക്ഷനായി. ഡി.സി.സി സെക്രട്ടറി അനിൽ പുളിക്കൽ, വി.ആർ. വിജയൻ, അഡ്വ. സുനിൽ ലാലൂർ, പി. വിനു, എ.എൻ. സിദ്ധപ്രസാദ്, സി.ജി. അജിത്കുമാർ, പി.കെ. നന്ദനൻ, പഞ്ചായത്ത് മെമ്പർമാരായ ബിന്ദു പ്രദീപ്, സി.എസ്. മണികണ്ഠൻ, ശ്രീദേവി മാധവൻ, കെ.വി. സുകുമാരൻ എന്നിവർ സംസാരിച്ചു.