കൊടുങ്ങല്ലൂർ: പുല്ലൂറ്റ് ഗുരുശ്രീ പബ്ലിക് സ്‌കൂളിൽ അന്താരാഷ്ട്ര യോഗാദിനവും മ്യൂസിക് ദിനവും വിവിധ പരിപാടികളോടെ ആഘോഷിച്ചു. യോഗാദ്ധ്യാപിക ജയ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ നടന്ന മാസ് ഡ്രിൽ നവ്യാനുഭവമായി. യോഗയും സംഗീതവും ജീവിതത്തിൽ നിന്ന് മാറ്റി നിറുത്തേണ്ടതല്ലെന്നും രണ്ടും മനസിന് ആനന്ദവും ഉല്ലാസവും പകരുന്നതാണെന്നും എസ്.എൻ മിഷൻ ജോയിന്റ് സെക്രട്ടറി ടി.ജി. ശശീന്ദ്രൻ പറഞ്ഞു. തുടർന്ന് കുട്ടികളുടെ സംഗീതപരിപാടികൾ നടന്നു. പ്രിൻസിപ്പൽ കെ.ജി. ഷൈനി, വൈസ് പ്രിൻസിപ്പൽ ഭാഗ്യ പി. മേനോൻ, സ്റ്റാഫ് സെക്രട്ടറി വി.പി. സുമം, മ്യൂസിക് അദ്ധ്യാപിക ദീപ രാജേഷ് തുടങ്ങിയവർ നേതൃത്വം നൽകി.