1

തൃശൂർ: ജില്ലാ ജയിലിൽ യോഗാ ദിനം ആചരിച്ചു. മണപ്പുറം യോഗ സെന്റർ യോഗ ഇൻട്രക്ടർ ശാരി ക്ലാസ് നയിച്ചു. പഞ്ചാബിൽ നടന്ന സ്‌കൂൾ യോഗ മത്സരത്തിൽ മെഡൽ നേടിയ അഞ്ചാം ക്ലാസുകാരി ശ്രിദ കെ. സുധീർ മെയ് വഴക്കത്തിന്റെ മികവിൽ യോഗ അവതരിപ്പിച്ചു. സൂപ്രണ്ട് കെ. അനിൽകുമാർ യോഗദിന സന്ദേശം നൽകി. അസി. സൂപ്രണ്ട് സി.എം. രജീഷ്, പി.ടി. ശശികുമാർ, മണപ്പുറം യോഗ സെന്ററിലെ കെ.എസ്. അഞ്ജലി, ഡി.പി.ഒ: സുധീർ നിക്‌സൺ, പ്രകാശൻ ഷിജു എന്നിവർ പങ്കെടുത്തു. എല്ലാ രണ്ടാം ശനിയാഴ്ചകളിലും തടവുകാർക്ക് യോഗ പരിശീലനം സംഘടിപ്പിക്കും.