sreeramakrishna-school

നന്തിക്കര : ശ്രീരാമകൃഷ്ണ വിദ്യാനികേതൻ പബ്ലിക് സ്‌കൂളിൽ അന്താരാഷ്ട്ര യോഗ ദിനവും ലോക സംഗീത ദിനവും ആചരിച്ചു. കൊടകര വിവേകാനന്ദ ട്രസ്റ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടർ എൻ.പി.ശിവൻ അദ്ധ്യക്ഷനായി. ആര്യ സ്‌കൂൾ ഒഫ് യോഗ ഡയറക്ടർ കെ.കെ.സുരേഷ് മുഖ്യാതിഥിയായി. പ്രിൻസിപ്പൽ കെ.ആർ.വിജയലക്ഷ്മി, മാനേജർ സി.രാകേഷ്, വിദ്യാലയ സമിതി പ്രസിഡന്റ് ടി.സി.തിലകൻ എന്നിവർ സംസാരിച്ചു. ഇന്ത്യ നേപ്പാൾ അന്താരാഷ്ട്ര യോഗ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത വിദ്യാർത്ഥികളെ അനുമോദിച്ചു. തുടർന്ന് കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു.