പാവറട്ടി : ബി.ജെ.പി നേതാവും, മുല്ലശ്ശേരി പഞ്ചായത്ത് രണ്ടാം വാർഡ് മെമ്പറുമായ ടി.ജി.പ്രവീണിനെതിരെ കിണർ നവീകരണവുമായി ബന്ധപ്പെട്ട് ഉയർത്തിയത് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണെന്ന് ബി.ജെ.പി മണലൂർ മണ്ഡലം കമ്മിറ്റി.
പുല്ലൂർ കോളനിയിലെ കിണർ നവീകരണത്തിനായി ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് 1.08 ലക്ഷം അനുവദിച്ചിരുന്നു. ഇതിൽ 63,816 രൂപ കരാറുകാരന് അക്കൗണ്ട് മുഖേന ലഭിച്ചിരുന്നു. പണിക്കാരന് ആദ്യ ഗഡുവായി 18,000 രൂപയും നൽകി. ബാക്കി 45,816 രൂപ കരാറുകാരന് നൽകാൻ നോക്കിയെങ്കിലും എൽ.ഡി.എഫിന്റെ പ്രേരണപ്രകാരമാണ് വാങ്ങാതെ, പ്രവീണിനെതിരെ കുപ്രചാരണം നടത്തുന്നതെന്നും ബി.ജെ.പി കുറ്റപ്പെടുത്തി. മുല്ലശ്ശേരി ഒമ്പതാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ പ്രവീൺ തിരഞ്ഞെടുക്കപ്പെടുകയും, എട്ടാം വാർഡിൽ രണ്ടാമതാകുകയും, രണ്ടാം വാർഡിൽ വിജയിക്കുകയും, ലോകസഭയിൽ എൽ.ഡി.എഫിനെ ബഹുദൂരം പിന്നിലാക്കിയതുമാണ് കുപ്രചരണങ്ങൾക്കുള്ള പ്രധാന കാരണം. വാർത്താസമ്മേളനത്തിൽ ബി.ജെ.പി മണ്ഡലം പ്രസിഡന്റ് കെ.എസ്.ധനീഷ്, ജനറൽ സെക്രട്ടറി സന്തോഷ് പണിക്കശേരി, രാജൻ മഠത്തിൽ, ടി.ജി.പ്രവീൺ, സുനിൽകുമാർ അപ്പു, സുനിൽ പുതിയേടത്ത്, കെ.കെ.പ്രമോദ് എന്നിവർ പങ്കെടുത്തു.