1

തൃശൂർ: 170-ാം ശ്രീനാരായണ ഗുരുദേവ ജയന്തിയോട് അനുബന്ധിച്ച് കൂർക്കഞ്ചേരി ശ്രീനാരായണ ഭക്തപരിപാലന യോഗത്തിന്റെ ആഭിമുഖ്യത്തിൽ ജൂലായ് 28ന് രാവിലെ 9.30 മുതൽ കൂർക്കഞ്ചേരി ശ്രീനാരായണ ഹാളിൽ പ്രസംഗം, കവിതാരചന, പ്രബന്ധരചന, പദ്യംചൊല്ലൽ മത്സരങ്ങൾ നടത്തും. 15 വയസിനു താഴെയുള്ളവർ ജൂനിയറായും, മുകളിലുള്ളവർ സീനിയർ വിഭാഗത്തിലും ഉൾപ്പെടും. പദ്യംചൊല്ലൽ ജൂനിയർ വിഭാഗത്തിന് ഗുരുദേവ കൃതി 'ഇന്ദ്രിയ വൈരാഗ്യം' സീനിയർ വിഭാഗത്തിന് 'ജനനീ നവരത്‌നമഞ്ജരി' ദൈവദശകം മനഃപാഠം പഠിച്ച് ചൊല്ലേണ്ടതാണ്. ജൂനിയർ പെൺകുട്ടികൾ, ജൂനിയർ ആൺകുട്ടികൾ, സീനിയേഴ്‌സ് എന്നീ വിഭാഗങ്ങളിലാണ് മത്സരം. വിജയികൾക്ക് 20ന് ജയന്തി ദിവസം ചേരുന്ന സമ്മേളനത്തിൽ വച്ച് ക്യാഷ് അവാർഡ് നൽകും. വിശദവിവരങ്ങൾക്ക്‌ ഫോൺ നമ്പർ: 0487 2420611.