തൃപ്രയാർ: നാട്ടിക എസ്.എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ് യൂണിറ്റ് ചൂലൂർ യോഗിനിമാതാ സേവാകേന്ദ്രത്തിന്റെ ഉപസ്ഥാപനമായ ഭൂവനേശ്വരി മാതൃമന്ദിരത്തിലെ അമ്മമാരെ സന്ദർശിച്ചു. അമ്മമാർക്ക് കമ്പിളി പുതപ്പും ബെഡ്ഷീറ്റും സമ്മാനിച്ചു. രാമായണം, ഖുർആൻ, ബൈബിൾ എന്നീ ഗ്രന്ഥങ്ങളും നൽകി. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ശലഭ ജ്യോതിഷ്, അദ്ധ്യാപകരായ ഇ.ബി. ഷൈജ , സെൻകുമാർ, എൻ.എസ്.എസ് വളണ്ടിയർ ശ്രീലക്ഷ്മി, നീരജ്, യോഗിനിമാതാ സേവാകേന്ദ്രം സെക്രട്ടറി എൻ.എസ്. സജീവ്, ബലികാസദനം മാനേജർ എം.ഡി: സുനിൽകുമാർ, വൈസ് പ്രസിഡന്റ് കെ.എസ്. തിലകൻ എന്നിവർ പങ്കെടുത്തു.