cen

തൃശൂർ: സാധാരണക്കാരുടെ ഉപജീവനത്തിന് കുടുംബശ്രീയുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ഐഫ്രത്തിന്റെ നേതൃത്വത്തിലുള്ള അന്നശ്രീ ഫുഡ് പ്രൊഡക്‌ഷൻ യൂണിറ്റ് ആൻഡ് റിസർച്ച് സെന്റർ ഉദ്ഘാടനം റവന്യൂ മന്ത്രി കെ. രാജൻ നിർവഹിച്ചു. ഗുണനിലവാരമുള്ളതും ആരോഗ്യകരവുമായ ഭക്ഷണം ലഭ്യമാക്കുന്നതിന് പുറമെ തൊഴിൽ സാദ്ധ്യതകളും സൃഷ്ടിക്കുന്നതാണ് ഐഫ്രത്തിന്റെ പദ്ധതിയെന്ന് മന്ത്രി പറഞ്ഞു. മാടക്കത്തറ ഹെൽത്ത് സെന്ററിന് സമീപമാണ്‌ കേന്ദ്രം. കാർഷിക വിഭവങ്ങളുടെ മൂല്യ വർദ്ധിത ഉത്പന്നങ്ങളും ഭക്ഷ്യോത്പന്നങ്ങളുടെ നിർമ്മാണവും ഗവേഷണവുമാണ് ലക്ഷ്യമിടുന്നത്. ഒല്ലൂക്കര പഞ്ചായത്ത് പ്രസിഡന്റ് കെ. രവി അദ്ധ്യക്ഷനായി. മാടക്കത്തറ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര മോഹൻ, വാർഡ് മെമ്പർ സാവിത്രി, കുടുംബശ്രീ ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ ഡോ. എ. കവിത തുടങ്ങിയവർ പങ്കെടുത്തു.