angadithode

സ്വകാര്യ വ്യക്തി മണ്ണിട്ടു നികത്തിയ അങ്ങാടിത്തോട് പഞ്ചായത്ത് അംഗം ഗ്രീഷ്മ സുഖിലേഷിന്റെ നേതൃത്വത്തിൽ തുറക്കുന്നു.

തൃപ്രയാർ: സ്വകാര്യ വ്യക്തി മണ്ണിട്ടു നികത്തിയ നാട്ടിക പഞ്ചായത്തിലെ അങ്ങാടിത്തോട് പ്രദേശവാസികളും ബി.ജെ.പി പ്രവർത്തകരും ചേർന്ന് തുറന്നു. പഞ്ചായത്ത് അംഗം ഗ്രീഷ്മ സുഖിലേഷ്, പി.കെ. ബേബി, അംബിക, നവീൻ മേലേടത്ത്, ഷെറിൻ തിലക് എന്നിവരുടെ നേതൃത്വത്തിലാണ് തോട് തുറന്നത്. തോട് നികത്തിയതിനെതിരെ കളക്ടർ, പഞ്ചായത്ത് എന്നിവർക്ക് പരാതി നൽകിയുന്നു. എന്നാൽ ഒരു നടപടിയും ഉണ്ടായില്ലെന്ന് ബി.ജെ.പി ആരോപിച്ചു.