chakalakadavu-palam

നന്തിപുലം : വരന്തരപ്പിള്ളി മറ്റത്തൂർ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിച്ച് കുറുമാലിപ്പുഴയ്ക്ക് കുറുകെ നിർമ്മിക്കുന്ന ചക്കാലക്കടവ് പാലത്തിന്റെ സാമൂഹിക പ്രത്യാഘാത പഠനം ആരംഭിച്ചു. മാഞ്ഞൂർ എസ്.എൻ.ഡി.പി ഹാളിൽ സംഘടിപ്പിച്ച പൊതു അഭിപ്രായ സ്വീകരണ പരിപാടിക്ക് കെ.കെ.രാമചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് അജിതാ സുധാകരൻ, മറ്റത്തൂർ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി, ശ്രുതി രാകേഷ്, ബെന്നി ചാക്കപ്പൻ, കേരള വോളന്ററി ഹെൽത്ത് സർവീസ് യൂണിറ്റ് പ്രതിനിധികൾ, സാമൂഹിക പ്രത്യാഘാത പഠന യൂണിറ്റ് പ്രതിനിധികൾ എന്നിവർ സംസാരിച്ചു.