
ചാലക്കുടി: നർമ്മദ പദ്ധതിയുടെ പേരിൽ കുടിയൊഴിപ്പിക്കപ്പെട്ടവരുടെ പുനരധിവാസം നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് സാമൂഹ്യപ്രവർത്തക മേധാപട്കറുടെ നടത്തുന്ന അനിശ്ചിതകാല നിരാഹാരത്തിന് പിന്തുണയുമായി സൗത്ത് ജംഗ്ഷനിൽ ഐക്യദാർഢ്യ കൂട്ടായ്മ സംഘടിപ്പിച്ചു. വിവിധ സംഘടനകൾ നടത്തിയ കൂട്ടായ്മ കവിയും പരിസ്ഥിതി പ്രവർത്തകനുമായ എസ്.ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കുഴിക്കാട്ടുശേരി ഗ്രാമിക പ്രസിഡന്റ് പി.കെ.കിട്ടൻ അദ്ധ്യക്ഷനായി. ചാലക്കുടിപ്പുഴ സംരക്ഷണ സമിതി ചെയർമാൻ എസ്.പി.രവി മുഖ്യപ്രഭാഷണം നടത്തി.
ജെയ്‌സൺ പാനിക്കുളങ്ങര, ജിന്നറ്റ് മാത്യു, ജയൻ ജോസഫ് പട്ടത്ത്, കെ.കെ.ഗോപാലകൃഷ്ണൻ, എം.മോഹൻദാസ്, പി.കെ.ധർമ്മജൻ, യു.എസ്.അജയകുമാർ, എ.എൽ.കൊച്ചപ്പൻ, പി.വി.വിവേക് സുരേഷ് മുട്ടത്തി എന്നിവർ സംസാരിച്ചു.