canal

ചാലക്കുടി: ഇടമലയാർ ഇറിഗേഷൻ പ്രൊജക്ടിന്റെ വലതുകര കനാൽ നവീകരണത്തിൽ അഴിമതി ആരോപിക്കപ്പെട്ട കേസിന് രണ്ട് പതിറ്റാണ്ടിന്റെ പഴക്കം. തുമ്പൂർമുഴിയിൽ നിന്നും തുടങ്ങുന്ന വലതുകര കനാലിൽ 2004ൽ നടന്ന നവീകരണത്തിലാണ് വിജിലൻസ് അപാകത കണ്ടെത്തിയത്. 42 ഭാഗങ്ങളായി തിരിച്ചുനടത്തിയ പ്രവൃത്തികളിൽ 1.05 കോടി സർക്കാരിന് നഷ്ടമുണ്ടാക്കിയെന്നാണ് തൃശൂർ വിജിലൻസ് സംഘം കണ്ടെത്തിയത്.

കനാലുകളുടെ ഇരുഭാഗങ്ങളിൽ കരിങ്കല്ലുകൾ കൃത്യമായി വയ്ക്കാതെ കെട്ടിയെന്നും സിമന്റ്, മണൽ എന്നിവയുടെ അനുപാതത്തിലും വലിയ വ്യത്യാസമുണ്ടെന്നും ഉദ്യോഗസ്ഥർ കുറ്റപത്രത്തിൽ ആരോപിച്ചു. നവീകരണം പൂർത്തിയാകും മുമ്പ് പലയിടത്തും കോൺക്രീറ്റ് ഇടിഞ്ഞെന്നും കുറ്റപത്രത്തിലുണ്ട്. കുറ്റിക്കാട് സ്വദേശി പടിഞ്ഞാക്കര ജേക്കബാണ് ആദ്യമായി ഇതുസംബന്ധിച്ച് വിജിലൻസിൽ പരാതി നൽകിയത്. സർക്കാരിന് സംഭവിച്ച നഷ്ടം നികത്തുന്നതിന് പ്രസ്തുത തുക പ്രതികളായ 37 കോൺട്രാക്ടർമാരിൽ നിന്നും നേരത്തെ ജലസേചന വകുപ്പ് ഈടാക്കിയിരുന്നു.

ഇതിന് പുറമേ കേസ് നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ 40 ലക്ഷം രൂപയും ഈടാക്കി. സംഭവത്തിൽ വിജിലൻസ് അന്വേഷണം ആരംഭിച്ചതോടെ പരതിക്കാരായി മറ്റുപലരും രംഗത്തെത്തി. പ്രതികളിൽ നിന്ന് പലരും പണം ആവശ്യപ്പെട്ടുവെന്ന ആരോപണവും ഉയർന്നു. ഇതിനെതിരെ കരാറുകാരുടെ സംഘടന രംഗത്ത് വരുന്ന അവസ്ഥയുമുണ്ടായി.

ഇ​ട​മ​ല​യാ​ർ​:​ ​ക​ഠി​ന​ ​ത​ട​വി​ന് ​ശി​ക്ഷി​ച്ച​തി​ൽ​ 6​ ​എ​ൻ​ജി​നി​യ​ർ​മാ​രും​ 34​ ​ക​രാ​റു​കാ​രും

തൃ​ശൂ​ർ​:​ ​ഇ​ട​മ​ല​യാ​ർ​ ​ക​നാ​ൽ​ ​അ​ഴി​മ​തി​ക്കേ​സി​ൽ​ ​വി​ജി​ല​ൻ​സ് ​കോ​ട​തി​ ​ശി​ക്ഷി​ച്ച​ത് 6​ ​എ​ൻ​ജി​നി​യ​ർ​മാ​രെ​യും​ 4​ ​ഓ​വ​ർ​സി​യ​ർ​മാ​രെ​യും​ 34​ ​ക​രാ​റു​കാ​രെ​യും.​ ​എ​ട്ട​ര​ ​കി​ലോ​മീ​റ്റ​റി​ല​ധി​കം​ ​ദൈ​ർ​ഘ്യ​മു​ള്ള​ ​വ​ല​തു​ക​ര​ ​ക​നാ​ലി​ന്റെ​ ​ന​വീ​ക​ര​ണ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​എ​ക്‌​സി​ക്യൂ​ട്ടി​വ് ​എ​ൻ​ജി​നി​യ​റു​ടെ​ ​അ​ധി​കാ​ര​ ​പ​രി​ധി​ക്ക​ക​ത്ത് ​നി​റു​ത്താ​ൻ​ 43​ ​ചെ​റി​യ​ ​പ്ര​വൃ​ത്തി​ക​ളാ​യി​ ​തി​രി​ച്ചു.​ ​തു​ട​ർ​ന്ന് ​എ​സ്റ്റി​മേ​റ്റ് ​ത​യ്യാ​റാ​ക്കി​ ​എ​ക്‌​സി​ക്യൂ​ട്ടി​വ് ​എ​ൻ​ജി​നി​യ​റു​ടെ​ ​അ​ധി​കാ​ര​ ​പ​രി​ധി​യി​ൽ​ ​നി​റു​ത്തി​ ​ക്വ​ട്ടേ​ഷ​ൻ​ ​വി​ളി​ച്ച​താ​യി​ ​കാ​ണി​ച്ച് 39​ ​ക​രാ​റു​കാ​ർ​ക്ക് ​ന​ൽ​കി.​ ​എ​ക്‌​സി​ക്യൂ​ട്ടി​വ് ​എ​ൻ​ജി​നി​യ​ർ​ ​ടി.​ആ​ർ.​ ​ശൈ​ലേ​ശ​നെ​യും,​ ​അ​സി​സ്റ്റ​ന്റ് ​എ​ക്‌​സി​ക്യൂ​ട്ടി​വ് ​എ​ൻ​ജി​നി​യ​ർ​ ​പി.​വി.​ ​പു​ഷ്പ​രാ​ജ​ൻ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ​യാ​ണ് ​ശി​ക്ഷി​ച്ച​ത്.
എ​ക്‌​സി​ക്യൂ​ട്ടി​വ് ​എ​ൻ​ജി​നി​യ​ർ​ ​ടി.​ആ​ർ.​ ​ശൈ​ലേ​ശ​നെ​യും​ ​അ​സി​സ്റ്റ​ന്റ് ​എ​ക്‌​സി​ക്യൂ​ട്ടി​വ് ​എ​ൻ​ജി​നി​യ​ർ​ ​പി.​വി.​ ​പു​ഷ്പ​രാ​ജ​നെ​യും​ 2.34​ ​ല​ക്ഷം​ ​വീ​തം​ ​പി​ഴ​യ​ട​യ്ക്കാ​ൻ​ ​ശി​ക്ഷി​ച്ചു.​ ​അ​സി​സ്റ്റ​ന്റ് ​എ​ൻ​ജി​നി​യ​റാ​യി​രു​ന്ന​ ​രാ​മ​കൃ​ഷ്ണ​നോ​ട് 1.08​ ​കോ​ടി​ ​പി​ഴ​യ​ട​യ്ക്കാ​നും​ ​എ​ക്‌​സി​ക്യൂ​ട്ടി​വ് ​എ​ൻ​ജി​നി​യ​ർ​ ​കെ.​വി.​ ​ദേ​വ​സി,​ ​ഓ​വ​ർ​സി​യ​റാ​യി​രു​ന്ന​ ​കെ.​ജി.​ ​സ​ദാ​ശി​വ​ൻ​ ​എ​ന്നി​വ​രോ​ട് 66​ ​ല​ക്ഷം​ ​രൂ​പ​ ​പി​ഴ​യ​ട​യ്ക്കാ​നു​മാ​ണ് ​വി​ധി​ച്ച​ത്.​ ​മ​റ്റൊ​രു​ ​അ​സി​സ്റ്റ​ന്റ് ​എ​ൻ​ജി​നി​യ​റാ​യി​രു​ന്ന​ ​എം.​എ.​ ​ബ​ഷീ​റി​നെ​യും,​ ​ഓ​വ​ർ​സി​യ​റാ​യി​രു​ന്ന​ ​എം.​ടി.​ ​ടോ​മി​യെ​യും​ 54​ ​ല​ക്ഷം​ ​പി​ഴ​യൊ​ടു​ക്കാ​ൻ​ ​ശി​ക്ഷി​ച്ചു.​ ​ഓ​വ​ർ​സി​യ​ർ​ ​ജ​യ​പ്ര​കാ​ശി​നെ​ 48​ ​ല​ക്ഷം​ ​പി​ഴ​യ്ക്കാ​ണ് ​ശി​ക്ഷി​ച്ച​ത്.​ ​അ​സി​സ്റ്റ​ന്റ് ​എ​ൻ​ജി​നി​യ​ർ​ ​ശ്രീ​ധ​ര​നെ​യും​ ​ഓ​വ​ർ​സി​യ​റാ​യി​രു​ന്ന​ ​കെ.​എ.​ ​പോ​ളി​നെ​യും​ 12​ ​ല​ക്ഷം​ ​പി​ഴ​യ​ട​യ്ക്കാ​നാ​ണ് ​ശി​ക്ഷി​ച്ച​ത്.​ 34​ ​ക​രാ​റു​കാ​ർ​ 6​ ​ല​ക്ഷം​ ​വീ​തം​ ​പി​ട​അ​ട​യ്ക്ക​ണം.​ ​പ്രൊ​സി​ക്യൂ​ഷ​നു​ ​വേ​ണ്ടി​ ​വി​ജി​ല​ൻ​സ് ​പ​ബ്ലി​ക് ​പ്രോ​സി​ക്യൂ​ട്ട​ർ​മാ​രാ​യ​ ​ശൈ​ല​ജ​നും​ ​സ്റ്റാ​ലി​നും​ ​ഹാ​ജ​രാ​യി.