നെന്മണിക്കര : പഞ്ചായത്തിൽ എസ്.എസ്.എൽ.സി-പ്ലസ്ടു പരീക്ഷകളിലും വിവിധ മേഖലകളിൽ മികവ് പുലർത്തിയ വിദ്യാർത്ഥികളെയും നൂറ് ശതമാനം വിജയം നേടിയ തലോർ ദീപ്തി സ്‌കൂളിനെയും ആദരിക്കുന്ന സ്‌നേഹാദരവ് സംഘടിപ്പിച്ചു. സിനി ആർട്ടിസ്റ്റ് ഡെയിൻ ഡേവിസ് ഉദ്ഘാടനം ചെയ്തു. മ്യൂസിക് ഡയറക്ടർ അമൽ ആന്റണി പുരസ്‌കാര വിതരണം നിർവഹിച്ചു. ഗായിക സ്‌നേഹ ജോൺസൺ മുഖ്യാതിഥിയായി.
പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.ബൈജു അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് രാജലക്ഷ്മി റനീഷ്, സ്ഥിരം സമിതി അദ്ധ്യക്ഷരായ സജിൻ മേലേടത്ത്, ഭദ്ര മനു, തലോർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എ.ജി.ഷൈജു, ദീപ്തി ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പാൾ ഫാ.ജോഷി കണ്ണൂക്കാടൻ, പ്രധാനദ്ധ്യാപിക റീന എന്നിവർ പ്രസംഗിച്ചു.