നാട്ടിക ശ്രീനാരായണ ഹാളിൽ സമസ്ത കേരള സാഹിത്യപരിഷത്ത് സാഹിത്യസദസ് സാഹിത്യപരിഷത്ത് പ്രസിഡന്റ് സി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.
തൃപ്രയാർ : സോഷ്യൽ മീഡിയയാണ് സാഹിത്യത്തെ യഥാർത്ഥവായനയിൽ നിന്നും അകറ്റിയതെന്ന് സാഹിത്യ നിരൂപകൻ ബാലചന്ദ്രൻ വടക്കേടത്ത് അഭിപ്രായപ്പെട്ടു. സമസ്ത കേരള സാഹിത്യപരിഷത്തിന്റേയും തൃപ്രയാറിലെ അക്ഷരംപ്രതി വായന കൂട്ടായ്മയുടെയും നേതൃത്വത്തിൽ നാട്ടികയിൽ സംഘടിപ്പിച്ച സാഹിത്യസദസിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാഹിത്യം ഭാഷാവ്യവഹാരങ്ങളിലൂടെയാണ് എന്നും വളർന്നതെന്നും അദ്ദേഹം പറഞ്ഞു.
ജനാധിപത്യത്തിൽ പ്രാഥമികമായി വേണ്ടത് പ്രതിപക്ഷ ബഹുമാനമാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ എഴുത്തുകാരി മാനസി അറിയപ്പെട്ടു.
സാഹിത്യ സദസിന്റെ ഉദ്ഘാടനം സാഹിത്യ പരിഷത്ത് പ്രസിഡന്റ് സി. രാധാകൃഷ്ണൻ നിർവഹിച്ചു. ഡോ. നെടുമുടി ഹരികുമാർ, കെ.ജി. ബാലകൃഷ്ണൻ, പി.യു. അമീർ എന്നിവർ സംസാരിച്ചു. ഡോ. കെ.ജി. ബാലകൃഷ്ണനെ സി. രാധാകൃഷ്ണൻ പൊന്നാടയണിയിച്ച് ആദരിച്ചു.
തുടർന്ന് 'ഭാഷാ വ്യവഹാരങ്ങളും സാഹിത്യ നിർമ്മിതിയും' എന്ന വിഷയത്തിൽ സെമിനാറുകൾ നടന്നു. ആദ്യസെമിനാറിൽ കെ.എ സെബാസ്റ്റ്യൻ അദ്ധ്യക്ഷനായി. പി.എഫ്. മാത്യൂസ്, കെ. രഘുനാഥൻ, വി.ജി. തമ്പി, കെ.ജി. ശേഖരൻ എന്നിവർ സംസാരിച്ചു. ഉച്ചയ്ക്ക് ശേഷം നടന്ന സെമിനാറിൽ ശ്രീമൂലനഗരം മോഹനൻ അദ്ധ്യക്ഷനായി. എം.കെ. ഹരികുമാർ, പി.ജെ.ജെ. ആന്റണി, എം.എൻ. വിനയകുമാർ, എം. അബ്ദുൾഹമീദ്, ജോജിചന്ദ്രശേഖരൻ എന്നിവർ സംസാരിച്ചു. തുടർന്ന് കവിതമഴ അരങ്ങേറി. കവിയും ഗാനരചയിതാവുമായ ആർ.കെ. ദാമോദരൻ അദ്ധ്യക്ഷനായി. പത്മാദാസ്, ബക്കർ മേത്തല, ശ്രീലതവർമ്മ, വർഗീസ് ആന്റണി, അഗസ്റ്റിൻ കുട്ടനെല്ലൂർ, കെ. ദിനേശ് രാജ, ഷാജിത സലിം എന്നിവർ കവിതകൾ അവതരിപ്പിച്ചു. തുടർന്ന് നടന്ന സെമിനാറിൽ വി.എൻ. വിനയകുമാർ അദ്ധ്യക്ഷനായി. ഫ്രാൻസിസ് നൊറോണ, ഡോ. എം. കൃഷ്ണൻ നമ്പൂതിരി, ലാൽ കച്ചില്ലം എന്നിവർ സംസാരിച്ചു. ബാലസാഹിത്യകാരൻ സിപ്പി പള്ളിപ്പുറം 'സാഹിത്യവും സമൂഹവും' എന്ന വിഷയത്തിൽ സമാപന പ്രഭാഷണം നടത്തി.
നാട്ടിക ശ്രീനാരായണ ഹാളിൽ സമസ്ത കേരള സാഹിത്യപരിഷത്ത് സാഹിത്യസദസ് സാഹിത്യപരിഷത്ത് പ്രസിഡന്റ് സി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.