
തൃശൂർ: കാലത്തിന്റെ വെല്ലുവിളികളെ മുൻകൂട്ടിക്കണ്ട ചിന്തകനായിരുന്നു തായാട്ട് ശങ്കരനെന്ന് സാഹിത്യ അക്കാഡമി പ്രസിഡന്റ് സച്ചിദാനന്ദൻ. സാഹിത്യനിരൂപകൻ തായാട്ട് ശങ്കരന്റെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി 'തായാട്ട് ശങ്കരനും സമകാലിക ഇന്ത്യയും' എന്ന വിഷയത്തിൽ അക്കാഡമി സംഘടിപ്പിച്ച ശതാബ്ദി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സെക്രട്ടറി സി.പി.അബൂബക്കർ അദ്ധ്യക്ഷനായി. ഡോ.കെ.എം.അനിൽ ശതാബ്ദി സ്മാരക പ്രഭാഷണം നടത്തി. 'തായാട്ടിന്റെ സാഹിത്യദർശനം' എന്ന വിഷയത്തിൽ ഡോ.കെ.പി.മോഹനനും 'മതേതര ജനാധിപത്യം: വർത്തമാനവും ഭാവിയും' എന്ന വിഷയത്തിൽ ഹമീദ് ചേന്ദമംഗലൂരും 'തായാട്ടിന്റെ വിദ്യാഭ്യാസ വീക്ഷണം' എന്ന വിഷയത്തിൽ ആർ.പാർവതീദേവിയും സെമിനാർ അവതരിപ്പിച്ചു. പ്രൊഫ.പി.എൻ.പ്രകാശ്, സി.ജെസ്മി, അശോകൻ ചരുവിൽ, മോബിൻ മോഹൻ, കെ.എസ്.സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു.