vasanthan

തൃശൂർ: മാടമ്പിന്റെ കലാജീവിതവും സാഹിത്യവും വേണ്ട രീതിയിൽ ചർച്ച ചെയ്യുന്നതിൽ മലയാളി വായനാസമൂഹം വേണ്ടത്ര ശ്രദ്ധ കാണിച്ചിട്ടില്ലെന്ന് ഡോ.എസ്.കെ.വസന്തൻ അഭിപ്രായപ്പെട്ടു. വരും തലമുറകൾക്ക് കാലങ്ങളോളം ഗവേഷണം ചെയ്യാനുള്ള വിളനിലമാണ് അദ്ദേഹത്തിന്റെ സംഭാവനകളെന്നും അദ്ദേഹം പറഞ്ഞു.

തൃശൂർ ലിറ്റററി ഫോറം ചേറൂർ സാഹിതിയിൽ സംഘടിപ്പിച്ച 'അമൃതസ്യ പുത്ര: മാടമ്പ് കുഞ്ഞുക്കുട്ടന്റെ കലാ സാഹിത്യ ജീവിതത്തിലൂടെ ഒരു തീർത്ഥയാത്ര' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിയാർ കെ.ചേനം അദ്ധ്യക്ഷനായി. വടക്കുമ്പാട് നാരായണൻ, വിജയൻ പുന്നത്തൂർ, മോഹൻദാസ് പാറപ്പുറത്ത് എന്നിവർ പ്രസംഗിച്ചു.