തൃശൂർ: എസ്.എൻ.ഡി.പി യോഗം മണ്ണുത്തി യൂണിയന്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവന്റെ ജയന്തിദിനാഘോഷം വിപുലമായ രീതിയിൽ നടത്താൻ തീരുമാനം. രാവിലെ ശാഖാ അതിർത്തികളിലും, ഉച്ചയ്ക്കുശേഷം മണ്ണുത്തിയിൽ ഘോഷയാത്രയും മഹാസമ്മേളനവും നടത്തും. ശ്രീനാരായണ ഗുരുദേവ സമാധി ദിനം ശാഖകളിൽ ആചരിക്കാനും തീരുമാനിച്ചു. നേതൃ യോഗത്തിന്റെ ഉദ്ഘാടനം യൂണിയൻ സെക്രട്ടറി ബ്രുഗുണൻ മനയ്ക്കലാത്ത് നിർവഹിച്ചു. യൂണിയൻ പ്രസിഡന്റ് ഇ.കെ. സുധാകരൻ അദ്ധ്യക്ഷനായി. എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡ് മെമ്പർ ചിന്തു ചന്ദ്രൻ, യൂണിയൻ കൗൺസിലറായ ജനാർദ്ദനൻ പുളിങ്കുഴി, പെൻഷനേഴ്‌സ് കൗൺസിൽ സംസ്ഥാന സെക്രട്ടറി അഡ്വ. എം.എൻ. ശശിധരൻ, പെൻഷനേഴ്‌സ് കൗൺസിൽ യൂണിയൻ സെക്രട്ടറി രമേശൻ യൂത്ത് മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് കെ.എസ്. വിനൂപ്, സെക്രട്ടറി പി.ആർ. ജിതിൻ എന്നിവർ സംസാരിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യൻ പൊന്നൂക്കര നന്ദി പറഞ്ഞു.