എ.ഐ.എസ് എഫ് കൊടുങ്ങല്ലൂർ മണ്ഡലം കൺവെൻഷനിൽ വിദ്വാർത്ഥികൾക്ക് പഠനത്തിനുള്ള പ്രോത്സാഹനമായി നൽകിയ ഉപഹാരം അഡ്വ. വി.എസ്. ദിനൽ കൈമാറുന്നു.
കൊടുങ്ങല്ലൂർ : നീറ്റ്, നെറ്റ് പരീക്ഷയിൽ ഉണ്ടായ ക്രമക്കേടും അഴിമതിയും കച്ചവടവത്കരണം ഉദ്ദേശിച്ചുള്ള കേന്ദ്ര സർക്കാരിന്റെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായിട്ടുണ്ടായതാണെന്ന് എ.ഐ.എസ്.എഫ് മണ്ഡലം കൺവെൻഷൻ അഭിപ്രായപ്പെട്ടു. എ.ഐ.എസ്.എഫ് ജില്ലാ പ്രസിഡന്റ് അർജുൻ മുരളീധരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അഖിൽ കെ. ജോൺസൺ അദ്ധ്യക്ഷനായി. നിർദ്ധനരായ തൊഴിലാളി കുടുംബങ്ങളിലെ വിദ്വാർത്ഥികൾക്ക് പഠനത്തിനുള്ള പ്രോത്സാഹനമായി ഉപഹാരം നഗരസഭ വൈസ് ചെയർമാൻ അഡ്വ. വി.എസ്. ദിനൽ നൽകി. മിഥുൻ പോട്ടക്കാരൻ, കെ.ജി. ശിവാനന്ദൻ, സി.സി. വിപിൻ ചന്ദ്രൻ, പി.പി. സുഭാഷ്, പി.എ. ജോൺസൻ, ഒ.സി. ജോസഫ്, നഗരസഭ സ്ഥിരംസമിതി ചെയർപേഴ്‌സൺമാരായ എൽസി പോൾ, ഷീല പണിക്കശ്ശേരി, കൗൺസിലർ ഫ്രാൻസീസ് ബേക്കൺ, കെ.എസ്. അക്ഷയ്, പി.എസ്. അഭിജിത്ത് എന്നിവർ പ്രസംഗിച്ചു.