താഴേക്കാട്: താഴേക്കാട് എസ്.എൻ.ഡി.പി ശാഖയിൽ സംയുക്ത കുടുംബയോഗവും ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും പഠനോപകരണ വിതരണവും മോട്ടിവേഷൻ ക്ലാസും നടന്നു. യൂണിയൻ ഡയറക്ടർ ബോർഡ് അംഗം എൻ.ബി. മോഹൻ ഉദ്ഘാടനം ചെയ്തു. സി.സി. സുരേഷ് ബാബു മോട്ടിവേഷൻ ക്ലാസെടുത്തു. യൂണിയൻ വനിതാസംഘം പ്രസിഡന്റ് സൂര്യ ഗോപകുമാർ പഠനോപകരണങ്ങൾ വിതരണം ചെയ്തു.