branch

ആല സർവീസ് സഹകരണ ബാങ്ക് ആമണ്ടൂർ ബ്രാഞ്ച് പുതിയ കെട്ടിടത്തിൽ ഇ.ടി. ടൈസൺ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

കൊടുങ്ങല്ലൂർ : ആല സർവീസ് സഹകരണ ബാങ്കിന്റെ ആമണ്ടൂർ ബ്രാഞ്ച് പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു. ഇ.ടി. ടൈസൺ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. ശ്രീനാരായണപുരം പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. മോഹനൻ അദ്ധ്യക്ഷനായിരുന്നു. നിക്ഷേപസമാഹരണം മുൻ പ്രസിഡന്റ് പ്രൊഫ. പി.എ. അമീർ അലി നിർവഹിച്ചു. എൻ.എൻ. ദീപ, നവാസ് കാട്ടകത്ത്, സജിത പ്രദീപ്, എം.എ. അനിൽകുമാർ, സി.എൻ. സതീഷ് കുമാർ, മുഹമ്മദ് കാട്ടകത്ത്, അബ്ദുൾ റഹിമാൻകുട്ടി, എ.ഡി. സുദർശനൻ, സന്തോഷ് പുത്തൻപുര, ഹാഷിക്ക്, ടി.യു. ഗിരീഷ് കുമാർ, അജിത ജയരത്‌നം എന്നിവർ സംസാരിച്ചു.