
തൃശൂർ : വടക്കുന്നാഥ ക്ഷേത്രത്തിലെ ക്ഷേത്ര ഉപദേശക സമിതി കൈകാര്യം ചെയ്യുന്ന ഫണ്ടിൽ സാമ്പത്തിക തിരിമറി നടത്തിയെന്ന ദേവസ്വം വിജിലൻസ് കണ്ടെത്തൽ ഗുരുതരമാണെന്ന് ഹിന്ദു ഐക്യ വേദി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.ഹരിദാസ്. സ്വന്തമായി രസീത് അടിച്ചു പണം പിരിക്കാൻ അനുവാദമില്ലാത്ത സമിതി അത്തരത്തിൽ ചെയ്തത് ഗുരുതര അഴിമതിയാണ്.
മാർക്‌സിസ്റ്റ് പാർട്ടി ഗുരുതരമായ അഴിമതിക്ക് കൂട്ടുനിൽക്കുന്നു. ബോർഡിന്റെ സീലില്ലാത്ത രസീതുകൾ ഉപയോഗിച്ചു, ബോർഡിന്റെ അനുവാദമില്ലാതെ ബാങ്കിൽ നിന്ന് പണം പിൻവലിച്ചു, ദേവസ്വം സീല് ചെയ്തു നൽകിയ രസീതുകൾ ഓഡിറ്റിംഗിന് ഹാജരാക്കിയില്ല, തുടങ്ങിയ കണ്ടെത്തൽ ക്രമക്കേടാണ് സൂചിപ്പിക്കുന്നത്. ഇക്കാര്യത്തിൽ ദേവസ്വം ബോർഡ് നിയമനടപടി കൈക്കൊള്ളണമെന്ന് ഹരിദാസ് അഭിപ്രായപ്പെട്ടു.