nagarasabha

ചാലക്കുടി: നഗരസഭാ വാർഷിക പദ്ധതിയുടെ ഭാഗമായി പട്ടികജാതി വിഭാഗത്തിലെ വയോജനങ്ങൾക്ക് കട്ടിലുകൾ വിതരണം ചെയ്തു. 60 വയസ് കഴിഞ്ഞ നിർദ്ധന കുടുംബങ്ങളിലെ 55 പേർക്കാണ് ആനുകൂല്യം.
2.5 ലക്ഷം രൂപ പദ്ധതിക്ക് ചെലവായി. ചെയർമാൻ എബി ജോർജ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്‌സൺ ആലീസ് ഷിബു അദ്ധ്യക്ഷയായി. വി.ഒ. പൈലപ്പൻ, സി.എസ്. സുരേഷ്, ജോർജ് തോമാസ്, ജിജി ജോൺസൻ, സൂസമ്മ ആന്റണി, പ്രീതി ബാബു, ജിതി രാജൻ, റോസി ലാസർ, സെക്രട്ടറി ഇൻ ചാർജ് എം.കെ. സുഭാഷ്, ഐ.സി.ഡി.എസ് സൂപ്പർ വൈസർ ബിന്ദു എന്നിവർ പ്രസംഗിച്ചു.