വള്ളിശ്ശേരി എസ്.എൻ.ഡി.പി ശാഖയുടെ നേതൃത്വത്തിൽ നടന്ന സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് അവിണിശേരി പഞ്ചായത്ത് പ്രസിഡന്റ് ഹരി സി. നരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.
വള്ളിശ്ശേരി : എസ്.എൻ.ഡി.പി ശാഖയുടെ നേതൃത്വത്തിൽ ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യ നാട്ടിക യൂണിറ്റിന്റെയും സീതാറാം ഫാർമസിയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും നടന്നു. അവിണിശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ഹരി സി. നരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പി.ഡി. സുരേഷ് ബാബു അദ്ധ്യക്ഷനായി. മഴക്കാല രോഗങ്ങളും പ്രതിരോധവും എന്ന വിഷയത്തിൽ ഡോ. ശിഖ അക്ഷയ് ക്ലാസ് നയിച്ചു. ആനക്കല്ല് തൃത്താമരശ്ശേരി ശിവക്ഷേത്രം മേൽശാന്തി വെള്ളാലത്ത് ദാമോദരൻ നമ്പൂതിരിക്ക് എ.എം.എ.ഐ നാട്ടിക ഏരിയാ പ്രസിഡന്റ് ഡോ. ഓമന ഉണ്ണിരാജ് ആയുർവേദ മരുന്ന് നൽകി. ഡോ. കെ.ആർ. ഹേമമാലിനി, ശ്രീധരൻ പോട്ടയിൽ, സുനിൽ ചാണാശ്ശേരി, ടി.കെ. രാമചന്ദ്രൻ, പി.കെ. ചന്ദ്രൻ, പരമൻ കെലാത്തുവളപ്പിൽ എന്നിവർ സംസാരിച്ചു.