തൃശൂർ: മണ്ണുത്തി മുളയം എസ്.ഒ.എസ് ചിൽഡ്രൻസ് വില്ലേജിൽ എസ്.ഒ.എസ് ദിനം അസിസ്റ്റന്റ് കളക്ടർ അതുൽ സാഗർ ഉദ്ഘാടനം ചെയ്തു. എസ്.ഒ.എസ് വില്ലേജ് ഡയറക്ടർ സി. ശ്രീകുമാർ അദ്ധ്യക്ഷനായി. കുട്ടികളുടെ കലാപരിപാടികൾ ഉണ്ടായിരുന്നു. കുട്ടികളുടെ ഗ്രാമത്തിലൂടെ ജീവിതം കരുപിടിപ്പിച്ച സിന്ധു അവരുടെ ജീവിതാനുഭവം പങ്കിട്ടു. പത്താം ക്ലാസിലും പ്ലസ് ടുവിലും ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചു. സി.ഡബ്‌ളിയു.സി അംഗം സി.കെ. വിജയൻ, നടത്തറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി.ആർ. രഞ്ജിത്ത്, മുളയം മേരി മാതാ സെമിനാരി ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ ചാലക്കൽ, ഏയ്ഞ്ചലാ ഡാനിയൽ എന്നിവർ പ്രസംഗിച്ചു.