മാള: ചക്കാംപറമ്പ് എസ്.എൻ.ഡി.പി ശാഖയിൽ എൽ.കെ.ജി മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണവും രക്ഷാകർത്താക്കൾക്ക് ആർട്ട് ഒഫ് പാരൻഡിംഗിനെക്കുറിച്ച് ബോധവത്കരണ ക്ലാസും നടത്തി. മാള യൂണിയൻ സെക്രട്ടറി സി.ഡി. ശ്രീലാൽ ഉദ്ഘാടനം ചെയ്തു. ശാഖാ ചെയർപേഴ്‌സൺ ശ്രീലത സിജു അദ്ധ്യക്ഷയായി. മോട്ടിവേഷൻ സ്പീക്കർ ഒ.എസ്. സതീഷ് ക്ലാസ് നയിച്ചു. വിജ്ഞാനദായിനി സഭ പ്രസിഡന്റ് സി.ഡി. ശ്രീനാഥ്, മരണാനന്തര സഹായസംഘം പ്രസിഡന്റ് സി.എം. ഭാസി, ഡി.പി.എം.യു.പി. സ്‌കൂൾ ഹെഡ് മാസ്റ്റർ സി.എ. അഭിലാഷ്, സി.കെ. പുഷ്പൻ, സി.ജെ. അതുല്യ എന്നിവർ പ്രസംഗിച്ചു.