radha

തൃശൂർ: പി. ചിത്രൻ നമ്പൂതിരിപ്പാട് സ്മൃതി കേന്ദ്രത്തിന്റെ പ്രഥമ പുരസ്കാരം സി. രാധാകൃഷ്ണന്. 25,001രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരം 27ന് വൈകിട്ട് മൂന്നിന് ഭാരതീയ വിദ്യാഭവൻ ഓഡിറ്റോറിയത്തിൽ വച്ച് കലാമണ്ഡലം ഗോപി സമ്മാനിക്കും. ആലങ്കോട് ലീലാ കൃഷ്ണൻ,അഡ്വ.തേറമ്പിൽ രാമകൃഷ്ണൻ,പി.ബാലചന്ദ്രൻ എം.എൽ.എ,ടി.എസ്.പട്ടാഭിരാമൻ തുടങ്ങിയവർ പങ്കെടുക്കുമെന്ന് സമിതി ഭാരവാഹികളായ ഡോ.എം.ആർ.സുരേന്ദ്രൻ,എൻ.വേണുഗോപാൽ,അടാട്ട് വാസുദേവൻ,അഡ്വ.ഇ.രാജൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.