കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ വോളി ക്ലബ് വോളിബാൾ താരസംഗമം സംഘടിപ്പിച്ചു. പി. ഭാസ്‌കരൻ മെമ്മോറിയൽ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന സംഗമത്തിൽ കൊടുങ്ങല്ലൂരിൽ നിന്നും ഇന്ത്യക്ക് വേണ്ടി കളിച്ച വോളിബാൾ താരങ്ങളെയും കായിക അദ്ധ്യാപകരെയും ആദരിച്ചു. വോളിബാൾ അസോസിയേഷൻ ജോയിന്റ് സെക്രട്ടറി കെ.ടി. മധു ഉദ്ഘാടനം ചെയ്തു. ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ എച്ച്. രാജശ്രീ അദ്ധ്യക്ഷയായിരുന്നു. പരിശീലകൻ പരമേശ്വരൻ മുഖ്യപ്രഭാഷണം നടത്തി. കെ.ജെ. ക്ലമന്റ്, എ.പി. റാഫേൽ, കെ.ജെ. പ്രിൻസ്, പി.സി. ഗോപീദാസ്, പി. രോഹിത്ത്, എൻ.എ. ഷാനവാസ്, പാർത്ഥസാരഥി, നൗഷദ്, രാജ്, ഹരിഷ്, ജോൺസൺ, ഭക്തവൽസൻ എന്നിവരെ ആദരിച്ചു. കൊടുങ്ങല്ലൂർ സ്‌പോട്‌സ് ക്ലബ്ബിലെ സുനിൽകുമാർ, എസ്.എൻ.വൈ.യു.പി സ്‌കൂൾ വോളി അക്കാഡമിയിലെ വി.എസ്. രാജേഷ്, രക്ഷാകർത്താക്കളുടെ പ്രതിനിധി പ്രഥമകുമാർ, കായിക അദ്ധ്യാപിക ഹയറുന്നീസ എന്നിവർ സംസാരിച്ചു.