 
തൃശൂർ: മസ്തിഷ്‌ക രക്തസ്രാവത്തെത്തുടർന്ന് ചികിത്സയിലുളള യുവാവ് സഹായം തേടുന്നു. കേച്ചേരി എരനെല്ലൂർ പാങ്ങിൽ പി.എസ്. സജി (38) ആണ് എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ കഴിയുന്നത്.
തുടർചികിത്‌സയ്ക്ക് 20 ലക്ഷത്തോളം രൂപ വരും. ജൂൺ ആറിനായിരുന്നു അവശനിലയിൽ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 18നാണ് എറണാകുളത്തേക്ക് മാറ്റിയത്. അമലയിൽ നഴ്‌സായ ഭാര്യയും രണ്ടു കുട്ടികളും അമ്മയും അടങ്ങുന്ന കുടുംബത്തിന് മറ്റ് വരുമാനമാർഗങ്ങളില്ല. കേച്ചേരിയിൽ മൊബൈൽ ചായക്കട നടത്തിയാണ് കുടുംബം പുലർത്തുന്നത്. സഹായം അയക്കേണ്ട വിലാസം: കെ.കെ. ധന്യ. ഫെഡറൽ ബാങ്ക് എക്കൗണ്ട് നമ്പർ: 16390100044897. ഐ.എഫ്.എസ്.സി കോഡ്: എഫ്.ഡി.ആർ. എൽ: 0001639.