
തൃശൂർ : മെൻസ് അസോസിയേഷൻ കേന്ദ്ര സമിതിയുടെ ശ്രേഷ്ഠ കർഷകൻ ദ്ബറായ റാബാ 2024 അവാർഡ് കെ.എം.മത്തായിക്ക് മാർ ഔഗിൻ കുരിയാക്കോസ് മെത്രാപ്പോലീത്ത സമർപ്പിച്ചു. നെൽക്കൃഷിക്കായി തന്റെ ജീവിതം ഉഴിഞ്ഞുവച്ച മത്തായി ചെറുപ്പകാലം മുതലേ കൃഷിയിൽ വ്യാപൃതനായിരുന്നു. അവാർഡ് സമർപ്പണ ചടങ്ങിൽ മെൻസ് അസോസിയേഷൻ പ്രിസിഡന്റ് ജോസ് വേങ്ങശ്ശേരി അദ്ധ്യക്ഷത വഹിച്ചു. ഡെന്നി തലോക്കാരൻ, ജനറൽ സെക്രട്ടറി അബി ജെ.പൊൻമണിശ്ശേരി, എം.ആർ.തിമോത്തി, ജേക്കബ് ബേബി, ചാൾസ് ചിറ്റിലപ്പിള്ളി, പ്രിൻസ്, മെറീജ് തിമോത്തി, കെ.എം.മത്തായി എന്നിവർ പ്രസംഗിച്ചു.