sports

തൃശൂർ: അന്താരാഷ്ട്ര ഒളിമ്പിക്‌സ് ദിനത്തോട് അനുബന്ധിച്ച് ജില്ലാ ഒളിമ്പിക് അസോസിയേഷനും ജില്ലാ സ്‌പോർട്‌സ് കൗൺസിലും സംയുക്തമായി ഒളിമ്പിക്‌സ് ഡേ റാലി സംഘടിപ്പിച്ചു. തെക്കെ ഗോപുരനടയിൽ നിന്ന് ആരംഭിച്ച് ഒളിമ്പിക്‌സ് ഡേ റാലി അർജുന അവാർഡ് ജേതാവ് ടി.വി. പോളി ഫ്‌ളാഗ് ഓഫ് ചെയ്തു. വി.കെ.എൻ ഇൻഡോർ സ്റ്റേഡിയത്തിൽ ഒളിമ്പിക്‌സ് ഡേ റാലി സമാപിച്ചു. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ.ആർ. സാംബശിവൻ, വൈസ് പ്രസിഡന്റ് ബിന്നി ഇമ്മട്ടി, ഒളിമ്പിക് അസോ. പ്രസിഡന്റ് ജോഫ് മാത്യു, സെക്രട്ടറി അഖിൽ അനിരുദ്ധൻ, സംസ്ഥാന ജോയിന്റ് സെക്രട്ടറി സ്റ്റാൻലി റാഫേൽ, ട്രഷറർ വിനോദ്, വൈസ് പ്രസിഡന്റ് ടി.ടി. ജയിംസ്, ബേബി പൗലോസ്, കെ.ആർ. അജിത് ബാബു, കെ.ആർ. സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.