krdsa

തൃശൂർ : തീരദേശ ഹൈവേ നിർമ്മാണം, ഗുരുവായൂർ ദേവസ്വം വികസനം എന്നീ പദ്ധതികൾക്കായി ഭൂമി ഏറ്റെടുക്കാനായി സ്ഥിരം തസ്തികകളുള്ള പുതിയ പ്രത്യേക റവന്യൂ ഓഫീസുകൾ അനുവദിക്കണമെന്ന് റവന്യൂ ഡിപ്പാർട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷൻ (കെ.ആർ.ഡി.എസ്.എ) ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.കെ.എം.ബഷീർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.ഡി.പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി വി.ജെ.മെർളി, ജില്ലാ പ്രസിഡൻ് ആർ.ഹരീഷ് കുമാർ, വി.എച്ച്.ബാലമുരളി, ടി.വി.ഗോപകുമാർ, എ.എം.നൗഷാദ്, ടി.കെ.അനിൽകുമാർ, പി.ജയേഷ്, ജി.പ്രസീത, വി.വി.പ്രസാദ്, പി.ജി.രജിത് എന്നിവർ പ്രസംഗിച്ചു.