1

തൃശൂർ: ലഹരി വിരുദ്ധദിനത്തോട് അനുബന്ധിച്ച് സിറ്റി പൊലീസിന്റെ നേതൃത്വത്തിൽ ഫുട്ബാൾ മത്സരം സംഘടിപ്പിക്കുന്നു. ബുധനാഴ്ച വൈകിട്ട് നാലര മുതൽ കോർപറേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരം സിറ്റി പൊലീസ് കമ്മിഷണർ ഇളങ്കോ ഉദ്ഘാടനം ചെയ്യും. കോർപറേഷൻ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. ഷാജൻ, അഡീഷണൽ എസ്.പി ബിജു കെ. സ്റ്റീഫൻ, എ.സി.പിമാരായ ടി.കെ. തോമസ്, ആർ. മനോജ് കുമാർ, എക്‌സൈസ് അസി. കമ്മിഷണർ പി.കെ. സതീഷ് , പ്രസ് ക്ലബ് പ്രസിഡന്റ് ഒ. രാധിക, സെക്രട്ടറി പോൾ മാത്യു എന്നിവർ പങ്കെടുക്കും. സിറ്റി പൊലീസ്, കോർപറേഷൻ, പ്രസ് ക്ലബ്, എക്‌സൈസ് ടീമുകൾ പങ്കെടുക്കും.