school

കുന്നംകുളം : കുന്നംകുളം ഗവൺമെന്റ് മോഡൽ ഗേൾസ് ഹയർ സെക്കഡറി സ്‌കൂളിൽ വിജയോത്സവം കുന്നംകുളം നഗരസഭാ ചെയർപേഴ്‌സൺ സീതാ രവീന്ദ്രൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.ജി.ജയപ്രകാശ് അദ്ധ്യക്ഷനായി. പ്ലസ് ടു, എസ്.എസ്.എൽ.സി പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെയും മറ്റ് പരീക്ഷകളിൽ മികവ് പുലർത്തിയവരെയും അനുമോദിച്ചു. മുൻ ഗണിത അദ്ധ്യാപികയായിരുന്ന മറിയാമ്മ മാത്യുവിന്റെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയ വിദ്യാർത്ഥികൾക്കുള്ള ക്യാഷ് അവാർഡും വിതരണം ചെയ്തു. നഗരസഭ ഉപാദ്ധ്യക്ഷ സൗമ്യ അനിലൻ, പി.കെ.ഷെബീർ, ലബീബ് ഹസൻ, റഷീദ് എരുമപ്പെട്ടി, ഫാ.മാത്യൂസ് ബർസോമ, പ്രിൻസിപ്പാൾ വി.ബി.ശ്യാം, ഹെഡ് മിസ്ട്രസ് എം.എ.നാദിറ, ബീന ജോസ്, വി.കെ.സുജ തുടങ്ങിയവർ സംസാരിച്ചു.