
ചാലക്കുടി: വി.ആർ.പുരം ഗവ:ഹയർ സെക്കൻഡറി സ്‌കൂളിൽ നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ പ്രവർത്തനോദ്ഘാടനം നഗരസഭ ചെയർമാൻ എബി ജോർജ്ജ് നിർവഹിച്ചു.
എം.എൽ.എ ഫണ്ടിൽ നിന്ന് അനുവദിച്ച 50 ലക്ഷം രൂപ ചെലവിട്ടായിരുന്നു ആദ്യഘട്ട നിർമ്മാണം. തുടർന്ന് നഗരസഭയിലെ വിവിധ വർഷങ്ങളിലെ പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കോടി രൂപയും അനുവദിച്ചു. 5 ക്ലാസ് മുറികൾ, ലാബ്, ഓഫീസ്, സ്റ്റാഫ് റൂം എന്നിവ ഉൾപ്പെടുന്നതാണ് ഇരുനില കെട്ടിടം. പ്ലസ് വൺ പ്രവേശനോത്സവവും നഗരസഭ ചെയർമാൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്‌സൺ ആലീസ് ഷിബു അദ്ധ്യക്ഷയായി. കൗൺസിലർമാരായ ഷിബു വാലപ്പൻ, ബിജി സദാനന്ദൻ, സൂസമ്മ ആന്റണി, ജിജി ജോൺസൻ, പി.ടി.എ പ്രസിഡന്റ് ജോഫിൻ ജോസ്, പ്രിൻസിപ്പാൾ ഇൻ ചാർജ്ജ് വിബി ബാബു, ഹെഡ്മിസ്ട്രസ് എസ്.ബിജി, യു.വി.സുനിൽകുമാർ, വി.എൽ.വേലായുധൻ, സൗമ്യ റെന്നീസ് എന്നിവർ പ്രസംഗിച്ചു.