1

തൃശൂർ: ജില്ലയിലെ റോഡുകൾ പലതും സഞ്ചാര യോഗ്യമല്ലാത്ത നിലയിലായെന്നും അടിയന്തര അറ്റകുറ്റപ്പണികൾ നടത്തി ഗതാഗത യോഗ്യമാക്കണമെന്നും ജനാധിപത്യ കേരള കോൺഗ്രസ് തൃശൂർ ജില്ലാ പ്രവർത്തക കൺവെൻഷൻ ആവശ്യപ്പെട്ടു. ജില്ലയിലെ സുപ്രധാന റോഡായ തൃശൂർ - കുന്നംകുളം റോഡിന്റെയും ജില്ലയിലെ മറ്റു പല റോഡുകളുടെയും അവസ്ഥ പരിതാപകരമാണെന്നും യോഗം ചൂണ്ടിക്കാട്ടി. ജനാധിപത്യ കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാനും ടെൽക് ചെയർമാനുമായ അഡ്വ. പി.സി. ജോസഫ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഗോപിനാഥ് തട്ടാറ്റ് അദ്ധ്യക്ഷനായി. ജയിംസ് മുട്ടിക്കൽ, അബി മലേക്, ജോഷി, വിബിൻ പൂമല, സിൽജി, സോജൻ അയിരൂർ എന്നിവർ പ്രസംഗിച്ചു.