വടക്കാഞ്ചേരി : ഷൊർണൂർ-കൊടുങ്ങല്ലൂർ സംസ്ഥാന പാതയിൽ വടക്കാഞ്ചേരി മേൽപ്പാലം അപ്രോച്ച് റോഡിലും പാർളിക്കാടും അപകട ഭീതി ഉയർത്തി ഭീമൻ മരങ്ങൾ. കനത്ത മഴയിൽ ഏതുനിമിഷവും പാതയിലേക്ക് കടപുഴകി വീഴുമെന്ന സ്ഥിതിയാണ് മരങ്ങൾ നിൽക്കുന്നത്. കൂടാതെ പാർളിക്കാട്- പട്ടിച്ചിറകാവ് റോഡിന് സമീപം മണ്ണിടിച്ചിലും വലിയ ആശങ്കയാണ്. മണ്ണിടിഞ്ഞ് സംസ്ഥാന പാതയിലേക്കാണ് പതിക്കുന്നത്. മണ്ണിയിടുന്നതിന് സമീപം ഒട്ടേറെ അക്വേഷ്യ മരങ്ങളുമുണ്ട്. കഴിഞ്ഞ ദിവസം കല്ലും മണ്ണും സംസ്ഥാനപാതയിലേക്ക് പതിച്ചിരുന്നു. സംസ്ഥാന പാത വീതി കൂട്ടുന്നതിന്റെ ഭാഗമായി മേഖലയിലെ പാറക്കെട്ടുകൾ പൊട്ടിച്ച് പാത നവീകരണം നടന്നിരുന്നു. ഇതിനെതിരേ എത്രയും വേഗം അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കഴിഞ്ഞ ദിവസം ഇടിഞ്ഞ് വീണ മൺത്തിട്ടകൾ അയ്യങ്കാളി നഗര തൊഴിലുറപ്പ് തൊഴിലാളികളെത്തി നീക്കം ചെയ്തു.