തൃശൂർ: ആളൂരിൽ പ്രവർത്തിക്കുന്ന ചിരാഗ് ഫുഡ് ആൻഡ് ഡയറി പ്രൊഡക്‌സിന്റെ 'ചിരാഗ് പ്യുവർ കൗ ഗീ' എന്ന ഉത്പന്നത്തിന്റെ വിൽപ്പന നിരോധിച്ചതായി ഭക്ഷ്യസുരക്ഷാ അസി. കമ്മിഷണർ ബൈജു പി. ജോസഫ് അറിയിച്ചു. മണലൂർ, ചേലക്കര ഭക്ഷ്യസുരക്ഷാ ഓഫീസർമാർ നടത്തിയ പരിശോധനയിൽ ലേബലില്ലാതെ ടിന്നുകളിൽ സൂക്ഷിച്ച നെയ്യ് പിടിച്ചെടുത്തു. നെയ്യിനൊപ്പം എണ്ണയും കലർത്തിതയായി കണ്ടെത്തി. 77.6 കിലോ പായ്ക്ക് ചെയ്ത ബോട്ടിലുകളും ടിന്നുകളിൽ സൂക്ഷിച്ച 27.9 കിലോയും പിടിച്ചെടുത്തു. നെയ്യിനോടൊപ്പം എണ്ണ ചേർക്കുന്നത് നിരോധിച്ച സാഹചര്യത്തിലാണ് നടപടി. പരിശോധനയിൽ മണലൂർ ഭക്ഷ്യസുരക്ഷാ ഓഫീസർ അരുൺ പി. കാര്യാട്ട്, പി.വി. ആസാദ് തുടങ്ങിയവർ പങ്കെടുത്തു.