sndp

എസ്.എൻ.ഡി.പി പെരിങ്ങോട്ടുകര ശാഖാ പഠനോപകരണ വിതരണം യൂണിയൻ സെക്രട്ടറി അഡ്വ. കെ.സി. സതീന്ദ്രൻ നിർവഹിക്കുന്നു.

പെരിങ്ങോട്ടുകര: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ചവിജയം നേടിയ വിദ്യാർത്ഥികൾക്ക് എസ്.എൻ.ഡി.പി പെരിങ്ങോട്ടുകര ശാഖ പഠനോപകരണങ്ങൾ വിതരണം ചെയ്തു. യൂണിയൻ ഓഫീസ് ഹാളിൽ നടന്ന ചടങ്ങ് യൂണിയൻ പ്രസിഡന്റ് ഹണി കണാറ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പ്രസൂൺ അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി അഡ്വ. കെ.സി. സതീന്ദ്രൻ പഠനോപകരണങ്ങൾ വിതരണം ചെയ്തു. യൂണിയൻ കലോത്സവത്തിൽ പങ്കെടുത്തവരെ യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ സുഭാഷ് തേങ്ങാമൂച്ചി അനുമോദിച്ചു. വനിതാസംഘം യൂണിയൻ സെക്രട്ടറി ഷിനി ഷൈലജൻ, ശാഖാ സെക്രട്ടറി ബിനു കളത്തിൽ, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് ദീപ്തീഷ്‌കുമാർ, ബൈജു തെക്കിനിയേടത്ത്, രമണി ബാബു, ഷൈല ബോസ്, സുഗുതൻ തൈവളപ്പിൽ എന്നിവർ സംസാരിച്ചു.